Sunday, December 9, 2007

കാലം


മേഘമേ നിന്നെപ്പിരിഞ്ഞ മഞ്ഞുതുള്ളികള്‍
എന്നിലെന്തേ കുളിരേകിയില്ല..
വൃശ്ചികത്തേരേറി വന്ന കാറ്റേ..
എന്നിലെന്തേ നീ ഇടം തേടിയില്ല..
പിന്നിട്ട പാതകള്‍, മുരടിച്ച വീഥികളില്‍..
വാക്കുകള്‍ പോലും തിരിഞ്ഞു നോക്കാതെ..
എത്ര നാളെണ്ണി ഞാന്‍ അടര്‍ന്ന പാഴിലകളെ,
എത്രയൊളിച്ചു നീ വിടര്‍ന്ന പൂമണികളെ..
ഓര്‍മ്മകള്‍ മരിച്ചു, നിശ്വാസങ്ങളായ്
ഓര്‍ക്കാനില്ലാതെ മനസ്സു മരവിച്ചു.
പൊട്ടിച്ചിരികളും കപടകലഹങ്ങളും
കണ്ടു മടുത്തു, കാതുകള്‍ ചൊറിഞ്ഞു.
തണലിന്റെ ഓരം വെറുതേ തിരഞ്ഞ്..
ഞാനും നടന്നു..അറിയാതെയെങ്ങോ.
പേരാലിനിലകള്‍ എന്നെ തഴുകി..
ഉറങ്ങി ഞാനതിന്‍ ഉണങ്ങിയ വേരുകളില്‍
ഉണര്‍ന്നെണീറ്റപ്പോള്‍ എല്ലാം വിജനമായ്..
പൂഴിമണലൂതുന്ന മരുഭൂമി പോലെ..
കണ്ണുകള്‍ തിരുമ്മി, കാതുകള്‍ തിരഞ്ഞു
മരിചീക പോലെ പേരാലും ഞാനും.
അറിഞ്ഞു ഞാനെപ്പോഴോ ഒരു യുഗം മരിച്ചു..
കാറ്റിതാ തണുത്തു അതിന്‍ നിശ്വാസം പോലെ..
കഴിഞ്ഞ കാലം ഞാന്‍ തിരഞ്ഞതില്ല
പുതിയതൊന്നിനായ് കേണുമില്ല..
ചക്രവാളത്തിലൊരു സൂര്യന്‍ ജനിച്ചു..
സൂര്യനാളത്തിനായ് ഉറങ്ങാതെ ഞാനും.

---റോഷന്‍---

6 comments:

രാജന്‍ വെങ്ങര said...

ആദ്യമായാണു ഞാന്‍ നിങ്ങളുടെ ബ്ളോഗില്‍ വരുന്നതു.
കവിത എനിക്കു നന്നെ ഇഷ്ടപെട്ടു.ഭാവുകങ്ങള്‍.

ഒരോ നിശക്കുമപ്പുറം
നിശ്ചയമൊരു പുലരി
കാത്തിരുപ്പുണ്ടതറിയുക.
ദുഷ്‌ടസ്വപനങ്ങള്‍
നഷ്‌ടമാവട്ടെ നിനക്കെന്നും,
തീര്‍ക്കട്ടെയാ പുലരി
വെള്ളിവെളിച്ചത്തിന്‍
മേലാപ്പുമായെത്തി
സുഖദമാംമൊരു ദിനം!
കണ്ണീരടങ്ങി,
കദനമടങ്ങി,
കളിയും ചിരിയും
വിരുന്നായെത്തുമൊരു
പുലരിയെത്തുംനിശ്ചയം.

Roshan said...

വളരെയധികം നന്ദി സുഹൃത്തേ..നന്ദി..

ഏ.ആര്‍. നജീം said...

റൊഷന്‍ ,
രാജന്‍ പറഞ്ഞത് പോലെ ആദ്യമായാണ് ഞാനും തങ്കളുടെ ബ്ലോഗില്‍ വരുന്നത്. രണ്ടു കവിതകളും വായിച്ചു നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക.
ഒരു സംശയം
വൃഛികം ആണോ വൃശ്ചികം ആണോ ?

Roshan said...

വളരെയധികം നന്ദി സുഹൃത്തേ.....
ഞാന് കുറച്ചു നാളുകളേ ആയിട്ടുള്ളു ബ്ലോഗിങ്ങ് തുടങ്ങിയിട്ട്.....
തീര്ച്ചയായും 'വൃശ്ചികം' തന്നെ..എനിക്കു തെറ്റിപ്പോയതാണ്...
കണ്ടതില് സന്തോഷം....നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദ്യമായ് ആണ് ഇതുവഴി വരുന്നത്

വന്നതുകൊണ്ട് ഒന്നു മേഘക്കീറുകള്‍ക്കിടയില്‍ ഒളിയ്ക്കാന്‍ പറ്റിയല്ലൊ.
നയിസ് വൃഴ്ചികക്കുളിരും കര്‍ക്കിടകപ്പേമാരിയും
കാറ്റ് ജനല്‍പ്പാളികളെ തള്ളിനീക്കും പോലെ..
പുലരട്ടെ ഇനിയും പുലരികള്‍.!!

നല്ല കവിതകള്‍ സത്യം പറയാല്ലൊ.. ഒന്നു മേഘമാലകള്‍ക്കിടയില്‍ ഒളിയ്ക്കാന്‍ കൊതിയാകുന്നൂ..


താങ്കളുടെ ബ്ലോഗ് ആരും ശ്രെദ്ദിക്കാതെപോകാന്‍ കാരണം..
താങ്കളുടെ ബ്ലോഗില്‍ സെറ്റിങ്ങ്സില്‍ കമന്റ്സ് എന്ന ഭാഗത്ത്
ഏറ്റവും ഒടുവില്‍ Comment Notification Address;കാണും അതില്‍
[marumozhikal@gmail.com] ഈ മൈല്‍ ഐടി സേവ് ചെയ്യുകാ.

അഭിനന്ദനം.!!സസ്നേഹം സജി.!!

Roshan said...

വളരെയധികം നന്ദി സുഹൃത്തേ...
എനിക്കതറിയില്ലായിരുന്നു...
ഞാന് കുറച്ചു നാളുകളേ ആയിട്ടുള്ളൂ ബ്ലോഗിങ് തുടങ്ങിയിട്ട്...എനിക്കറിയില്ലായിരുന്നു..
നന്ദി...
നല്ല പുലരികള്ക്കായി തീറ്ച്ചയായും കാത്തിരിക്കുന്നു..
വളരെയധികം നന്ദി....ഇനിയും കാണാം..
സ്നേഹത്തോടെ..റോഷന്.