Monday, December 24, 2007
ഒരു ജന്മത്തിന് വിട.
നിലാനദിയിലെ നീറ്ക്കുമിള പോലെ
ഉടഞ്ഞു പോയ നിന് സ്വപ്നങ്ങളെ,
തിരികെ നല്കാന് കഴിഞ്ഞില്ലെനിക്ക്
ഞാനും തളറ്ന്നു പോയിരുന്നു.
പൂക്കള്‍ നിറച്ച വസന്തം നീട്ടിയ
സ്നേഹമാം കൈകളെ തട്ടിയെറിഞ്ഞൊരീ-
കൈത്തണ്ടയിലെ കറയൊന്നു കഴുകുവാന്‍
തുടരേണമെത്രനാളീയാത്ര ഞാനും.
പുലറ്മഞ്ഞു പൂത്ത, പുല്നാംബു തളിറ്ത്ത,
വീഥികളൊക്കെയും ഇന്നെനിക്കന്ന്യമായ്..
അഴിയാത്ത കൈകളില്‍ ആദ്യമറിഞ്ഞൊരീ
ചൂടും തണുപ്പും എന്നേ നഷ്ടമായ്.
മുറിവേറ്റ മണികള്‍ ഇന്നിതാ നിശബ്ദമായ്
കാറ്റും മടുത്തു അവയെ തഴുകുവാന്‍.
പാടിയടുത്ത കിളികളേയും, പാതി മിഴി പൂട്ടിയ ചന്ദ്രനേയും,
നിര്വികാരതയിലെ നേര്‍ത്ത മഴയേയും
മൌനം കൊണ്ടു ഞാന്‍ സ്വീകരിച്ചു.
നിദ്രയില്‍ നീയെന്നെ വിളിച്ചുണര്‍ത്തി..
പുഞ്ചിരി തൂകി മാഞ്ഞു പോകുംബൊഴും
വേദന കൊണ്ടു മുഖം മറച്ചൂ ഞാന്‍
കണ്ണീരാലെന്‍ തലയിണ നനച്ചു.
ഋതുക്കളിന്‍ പാളികള്‍ അടരാന്‍ കൊതിച്ചു ഞാന്‍
എത്ര നാള് തനിയെ കാത്തിരുന്നു..
അടര്ന്നുണങ്ങിയ കാലങ്ങളൊക്കെയും
ആ മുഖം മാത്രം തിരിച്ചു തന്നു.
അറിയില്ലയെന്നും എന്നില്‍ ജ്വലിക്കുന്ന,
ദീപമേ നിന്നെ ഞാന്‍ എങ്ങിനെ കെടുത്തി?
കാറ്റുകള്‍ പോലും കടന്നു ചെല്ലാത്ത
വിജനമാം വീഥികള്‍ ഇന്നിതാ സാക്ഷി.
വിട പറയുവാന്‍ കഴിഞ്ഞതല്ല...
മനസ്സൊട്ടുക്കുമേ പറയില്ലൊരിക്കലും.
മനസ്സിനെ മെരുക്കാന്‍ കഴിയില്ലെനിക്ക്...
അതു തെളിക്കുന്ന വഴിയാണെനിക്കിന്ന് പ്രാപ്യം.
----റോഷന്----
Subscribe to:
Post Comments (Atom)
8 comments:
നയിസ് ഡിയര്‍..
നല്ല വരികള്‍,,
പാടിയടുത്ത കിളികളേയും, പാതി മിഴി പൂട്ടിയ ചന്ദ്രനേയും,
നിര്വികാരതയിലെ നേര്‍ത്ത മഴയേയും
മൌനം കൊണ്ടു ഞാന്‍ സ്വീകരിച്ചു.
മൌനം എന്നെ വരിയുന്നൂ മുറുകെ മുറുകേ..........
നാള്‍ക്കുനാള്‍...
അറിയില്ലയെന്നും എന്നില്‍ ജ്വലിക്കുന്ന,
ദീപമേ നിന്നെ ഞാന്‍ എങ്ങിനെ കെടുത്തി?
കാറ്റുകള്‍ പോലും കടന്നു ചെല്ലാത്ത
വിജനമാം വീഥികള്‍ ഇന്നിതാ സാക്ഷി.
വിജനമായ വഴിയരികില്‍ ഏകാന്തതയും നമുക്ക് കൂട്ടാകും..
തുടരൂ ഇനിയും ഈ നിലാവ്...
നല്ല വരികള്‍...
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
നന്ദി സുഹൃത്തുക്കളേ..
ഒരുപാടു നന്ദി...
വളരെ നല്ല വരികള്‍.
ക്രിസ്തുമസ് നവവത്സരാശംസകള്‍.!
കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍
നന്നായിരിക്കുന്നു;
ഇനിയും തുടരുക.
ക്രിസ്മസ് പുതുവത്സരാശംസകള്‍.
വിട പറയാന്‍ കഴിയില്ല, റോഷന്, മൌനമായ് പിരിയുക മാത്രം...
നന്നായിരുന്നു.
നന്ദി കാലമാടന് ജീ
Post a Comment