Monday, February 25, 2008

ഇനിയും ഒരു വസന്തം.



രാവും നിലാവും ഒരുമിച്ചുണര്‍ന്നു
രാപ്പാടികളുടെ സംഗീതവും
കൊഴിഞ്ഞു തീരാത്ത ഹിമകണങ്ങളില്‍
പൂനിലാവും പതിയെ ചിരിച്ചു.
ഇളകിയൊരിലത്തുംബില്‍ നിന്നമൃതമായ്
തൂമഞ്ഞുതുള്ളികള്‍ വീണുടഞ്ഞു
ചിതറിപ്പടര്‍ന്നൊരാ തുള്ളി തന്‍ തേങ്ങലില്‍,
അറിയാതെയെപ്പൊഴോ ഞാനും ഉണര്‍ന്നു.

സ്വപ്നം നീട്ടിയ തന്ത്രികള്‍ ദ്രവിച്ചുപോയ്
വിരല്‍ തൊടുവാനേ കഴിഞ്ഞതില്ല.
അറിയാതെ മീട്ടിയ വിരലുകളില്‍
നിറഞ്ഞൊരാ മുറിവുകള്‍ മറഞ്ഞതില്ല.
ഓര്‍മ്മകള്‍ പോലും എന്നേ ഓര്‍മ്മയായ്
വന്നുമില്ലോര്‍ക്കാനൊരു നിമിഷവും..
നിലാവില്‍ തണുത്തൊരാ കാലം മറന്നുപോയ്
നിശാഗന്ധി പൂത്തൊരാ മണ്ണും ഉറഞ്ഞുപോയ്.

ഒരുവാക്കു പറയാനൊരുപാടലഞ്ഞു..
കൂടെ നടന്നവറ് അപ്രാപ്യമായ്
വാക്കുകള്‍ അണഞ്ഞു മഴവില്ലുപോലെ
പറയാനൊരുങ്ങി ഞാ‍ന്‍...പതിയെ മറഞ്ഞുപോയ്.
പണ്ടു പറന്നു പോയ് പക്ഷികള്‍ ദൂരെ,
കൂടെ പറക്കാന്‍ കഴിഞ്ഞതില്ല.
അരികിലേക്കണയാന്‍ നിനച്ചപ്പൊഴേയ്ക്കും,
അവസാന തൂവലും പൊഴിഞ്ഞിരുന്നു.

നിഴലുകള്‍ ഇന്നെന്റെ മിത്രങ്ങളായ്
മഴവില്‍സ്വരങ്ങളും മറന്നില്ല ഞാന്‍.
ഇനി യാത്രയില്ല..നില്പു ഞാനിവിടെ
തിരിയട്ടെ കാലം, മാറട്ടെ ഞാനും.
നിലാവും പൂക്കളും മറക്കില്ല ഞാന്‍
ഇനിയുമുണരും അവയെന്നിലൊരുനാള്‍.
കൊതിക്കട്ടെ ഞാനും പുതിയൊരു വസന്തം,
കൂട്ടിരിക്കാന്‍ കുറേ സ്വപ്നങ്ങളും.

-----റോഷന്‍-----

25 comments:

Roshan said...

കൊതിക്കട്ടെ ഞാനും പുതിയൊരു വസന്തം,
കൂട്ടിരിക്കാന്‍ കുറേ സ്വപ്നങ്ങളും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ റോഷാ അപ്പോള്‍ ഇതൊക്കെ കയ്യില്‍ വെച്ചിട്ടാണൊ ഇങ്ങനെ ഇരിയ്ക്കണെ..
എന്താ ഇപ്പൊ പറയ്കാ ഓരോ വരികളില്‍ അതിന്റേതായ വ്യാഖ്യാനങ്ങള്‍ ഉണ്ട്..
എനിക്കതിനെ വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല.
നിഴലുകള്‍ ഇന്നെന്റെ മിത്രങ്ങളായ്
മഴവില്‍സ്വരങ്ങളും മറന്നില്ല ഞാന്‍.
ഇനി യാത്രയില്ല..നില്പു ഞാനിവിടെ
തിരിയട്ടെ കാലം, മാറട്ടെ ഞാനും.
അരേവ്വാ...
നിഴല്‍ക്കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ മീട്ടുന്നു..
ആശംസകള്‍ നേരുന്നൂ.

നിലാവര്‍ നിസ said...

സുഖമുള്ള കാല്പനികത..

Sharu (Ansha Muneer) said...

എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ...ഭാവുകങ്ങള്‍

Roshan said...

സജിഭായ്:-നിഴല്‍ക്കൂടും ഒരുനാള്‍ അകന്നു പോകും.
വളരെ നന്ദി ഭായ്.

നിലാവര്‍ നിസ:-വായിച്ചതിനൊരുപാടു നന്ദി.

ഷാരു:-പൂവണിയുമെന്നു വിശ്വസിക്കട്ടെ..വളരെ നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഏറെ ഹൃദ്യമായൊരു കവിത.അതിലേറെ ആദ്യ സ്റ്റാന്‍സ വല്ലാതങ്ങു ഇഷ്ടപ്പെട്ടു

Rafeeq said...

നന്നായിട്ടുണ്ട്‌.. ആശംസകള്‍...

Roshan said...

പ്രിയ ഉണ്ണികൃഷ്ണന്‍:- വളരെ നന്ദി ചേച്ചീ..എനിക്കും ആദ്യത്തെ വരികളാണ്‍ ഇഷടപ്പ്പെട്ടത്..നന്ദി.

റഫീക്ക്:-വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി.

ഉഗാണ്ട രണ്ടാമന്‍ said...

ഇപ്പോഴാണ് കണ്ട്തു...നന്നായിട്ടുണ്ട്‌...ഇനിയും വരാം...

Roshan said...

ഉഗാണ്ടാ രണ്ടാമന്‍:-നന്ദി..വീണ്ടും വരിക

priyan said...

romantic,...njan enthu parayanam.. ninakku feel cheyuunnathu ezhuthuu

Roshan said...

thanx my frend

Unknown said...

വല്ലാതങ്ങട് ബോധിച്ചു മാഷേ... സ്വപ്നങ്ങളേല്ലാം പൂവണിയട്ടെ. ആശംസകള്‍.......

Roshan said...

thank u so much pudayur..

ഫസല്‍ ബിനാലി.. said...

സ്വപ്നങ്ങള്‍ പൂവണിയും തീര്‍ച്ച
ആശംസകളോടെ...

Roshan said...

thank u so much fasal

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

Mr. X said...
This comment has been removed by the author.
ശ്രീ said...

മനോഹരമായ വരികള്‍!
:)

Prothium K P said...
This comment has been removed by the author.
Prothium K P said...

Buddy....with graet difficulty I read your post.....but I can understand Malayalam....

Its Simply great.... Let all your dream come true.....

If summer comes, can spring be far behind....?

Great articulation....

Keep it up...I liked it.
Walk with me....

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

BeWhyBeYou said...

Excellent ...... excellent...... so touching ......... Keep the good work
Bybu

Roshan said...

thanks Bybu..

Roshan said...

due to lack of time i couldnt able to check out my blog...
thanks for all who supported me..
thank you so much all...